January 27, 2021

AUPC NEWS

Let us Exalt His Name Together

ആസ്ത്രേലിയൻ യുണൈറ്റഡ്‌ പെന്തക്കോസ്തൽ ചർച്ചസിന്റെ ഏഴാമത്‌ നാഷണൽ കോൺഭറൻസ്‌

ബ്രിസ്ബൻ: ആസ്‌ത്രേലിയയിലുള്ള പെന്തെക്കോസ്തു സഭകളുടെ സംയുക്ത സംരംഭമായ A.U.P.C യുടെ (ആസ്‌ത്രേലിയ യുണൈറ്റഡ് പെന്തെക്കോസ്ത് ചർച്ചസ്) ഏഴാമതു ദേശീയ സമ്മേളനത്തിന് ആസ്പ്ലി സ്റ്റേറ്റ് ഹൈസ്‌കൂൾ ബ്രിസ്ബൻ വേദിയാകുന്നു. 2019 ജൂലൈ 11 മുതൽ 14 വരെ നടക്കുന്ന വിവിധ ശുശ്രൂഷകളിൽ പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ ഷാജി ഡാനിയേൽ തുടങ്ങിയ ദൈവദാസന്മാർ വചന ശിശ്രൂഷ നിർവ്വഹിക്കുകയും ഡോക്ടർ. ബ്ലസ്സൻ മേമന സംഗീത ശിശ്രൂഷകൾക്ക്‌ നേത്രുത്വം നൽകുകയും ചെയ്യുന്നതായിരിക്കും. വിവിധ സെക്‌ഷനുകളിലായി നടക്കുന്ന പരിപാടികളിൽ പാസ്റ്റർമാരായ സാജൻ കുരുവിള, മാത്യു തര്യൻ, ജെസ്‌വിൻ മാത്യുസ്, റോയ് സാമുവേൽ, ഏബ്രഹാം വർഗീസ്, ജെയിംസ് ജോൺ, പ്രസാദ് പത്രോസ്‌, സാംസൺ തോമസ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. 14 ഞായറാഴ്ച്ച രാവിലെ 9 മണിക്കു നടക്കുന്ന സംയുക്ത ആരാധനയോടെ ഈ ആത്മീക സമ്മേളനങ്ങൾക്ക് തിരശ്ശീല വീഴും.

 

NB : മറ്റ്‌ സംസ്താനങ്ങളിൽ നിന്ന് വരുന്നവർ താമസം, ഭക്ഷണം തുടങ്ങിയ ക്രമീകരണങ്ങൾക്കും മറ്റ്‌ വിവരങ്ങൾക്കും ജൂൺ 15-നു മുൻപായി ക്യൂൻസിലാൻഡ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ബ്രദർ. അനീഷ്‌ വർഗ്ഗീസുമായി ബന്ദപ്പെടുക.
കോൺഭറൻസ്‌ കൊയർ റ്റീമിൽ പങ്കാളിയാകുവാൻ താൽപര്യപ്പെടുന്നവർ മെയ്‌ മാസം 30- നു മുൻപായി നാഷണൽ മ്യൂസിക്‌ കോടിനേറ്റർ ഇവാ. ജെയിസൺ ജോർജ്ജ്‌, ക്യൂൻസിലാൻഡ്‌ സ്റ്റേറ്റ്‌ മ്യൂസിക്‌ കോടിനേറ്റർ ബ്രദർ. വിക്റ്റർ ജോർജ്ജ്‌ എന്നിവരുമായി ബന്ദപ്പെടുക.

Br. Anish Phillip – 040269010, Evg. Jaison George – 0435371633, Br. Victor George – 0413069477.

Please follow and like us:
Social media & sharing icons powered by UltimatelySocial
error

Please spread the word