മെൽബൺ : എ. യു. പി. സി. റിവൈവൽ ഫെസ്റ്റിനോടനുബന്ധിച്ചു എബെനേസർ ക്രിസ്ത്യൻ അസ്സംബ്ലിയിൽ വച്ചു നടന്ന ജനറൽ ബോടി മീറ്റിങ്ങിൽ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. വിക്റ്റോറിയയിലുള്ള വിവിധ മലയാളീ പെന്തക്കോസ്ത് സഭകളിൽ നിന്നുള്ള ശിശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുത്ത മീറ്റിംഗ് പാസ്റ്റർ ജോൺസൺ കടപ്പിലാരിൽ അധ്യഷത വഹിച്ചു. പാസ്റ്റർ പി ജെ സാമുവേൽ പ്രാർത്തിച്ചു ആരംഭിച്ച മീറ്റിങ്ങിൽ പ്രസിഡണ്ടായി പാസ്റ്റർ ജേക്കബ് സൈമൺ, സെക്രട്ടറി ബ്രദർ ജോസഫ് തോമസ് വൈദ്യൻ, ട്രഷറർ ബ്രദർ ഗിരീഷ് സുകുമാരൻ, കമ്മറ്റി അംഗങ്ങളായി ബ്രദർ സാം കെ ജോസഫ്, ബ്രദർ ബിബിൻ എം ബിജു, കൂടാതെ മ്യൂസിക് കോടിനേറ്റർ ഇവാഞ്ജലിസ്റ്റ് അഷേർ ബെൻ ഫിലിപ്പ്, യൂത്ത് കോടിനേറ്റർ ബ്രദർ ജെയിംസ് സ്വാൻ എന്നിവരെയും തിരഞ്ഞെടുത്തു. പാസ്റ്റർ റോയി സാമുവേൽ പ്രാർത്തിച്ച് മീറ്റിംഗ് പരിയവസാനിച്ചു.
Please follow and like us:
More Stories
ആസ്ത്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ചസിന്റെ ഏഴാമത് നാഷണൽ കോൺഭറൻസ്